യുഎഇയിൽ ഡ്യൂട്ടിക്കിടെ പൊതുമേഖലാ ജീവനക്കാരെ ആക്രമിക്കുന്നത് നിയമപ്രകാരം ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. 2021 ലെ 31-ാം നമ്പർ ഫെഡറൽ ഡിക്രി നിയമത്തിലെ ആർട്ടിക്കിൾ 297 അനുസരിച്ച്, ഒരു പൊതു ജീവനക്കാരനോ ഒരു പൊതുപ്രവർത്തകനോ എതിരെ ബലപ്രയോഗമോ അക്രമമോ ഭീഷണിയോ പ്രയോഗിക്കുന്നവർ ആറ് മാസത്തിൽ കുറയാത്ത തടവിന് ശിക്ഷിക്കപ്പെടും.
കുറ്റകൃത്യം ആസൂത്രിതമോ ഒന്നിലധികം ആളുകളോ ചെയ്തതാണെങ്കിൽ, അല്ലെങ്കിൽ കുറ്റവാളി വ്യക്തമായി ആയുധം കൈവശം വച്ചിരുന്നെങ്കിൽ, അല്ലെങ്കിൽ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, ഒരു വർഷത്തിൽ കുറയാത്ത തടവും 100,000 ദിർഹത്തിൽ കൂടാത്ത പിഴയുമാണ് ശിക്ഷ.