യുഎഇയിലെ 2023 റമദാനിലെ ദൈർഘ്യം, ഉപവാസ സമയം, ഈദ് അൽ ഫിത്തർ എന്നിവയുടെ സാധ്യതാതിയ്യതികൾ എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ വെളിപ്പെടുത്തി.
2023 മാർച്ച് 21-ന് ചൊവ്വാഴ്ച രാത്രി 21:23-ന് – സൂര്യാസ്തമയത്തിന് ശേഷം – റമദാനിലെ പുതിയ ചന്ദ്രക്കല ജനിക്കുമെന്നും അടുത്ത ദിവസം അത് പടിഞ്ഞാറൻ ചക്രവാളത്തിന് 10 ഡിഗ്രി മുകളിലായിരിക്കുമെന്നും 50 മിനിറ്റിന് ശേഷം അസ്തമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതുകൊണ്ട് ഹിജ്റി വർഷം 1444-ലെ റമദാൻ മാസത്തിന്റെ ആദ്യ ദിവസം 2023 മാർച്ച് 23 വ്യാഴാഴ്ച ആരംഭിക്കാൻ സാധ്യതയെന്നും ഏപ്രിൽ 21 വെള്ളിയാഴ്ച ഈദ് അൽ ഫിത്തറിന്റെ ( ചെറിയ പെരുന്നാൾ ) പ്രതീക്ഷിക്കുന്ന ആദ്യ ദിവസമാണെന്നും അദ്ദേഹം പറഞ്ഞു. ശവ്വാൽ മാസത്തിലെ പുതിയ ചന്ദ്രക്കല ഏപ്രിൽ 20 വ്യാഴാഴ്ച രാവിലെ 8:13 ന് ജനിക്കുമെന്നും സൂര്യാസ്തമയ സമയത്ത് പടിഞ്ഞാറൻ ചക്രവാളത്തിന് 4 ഡിഗ്രി മുകളിലായിരിക്കുമെന്നും അത് അടുത്ത ദിവസത്തെ ശവ്വാലിന്റെ ആദ്യ ദിവസമാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
യുഎഇയിലെ ചില പ്രദേശങ്ങളില്‍ അവസാന ദിവസം ചന്ദ്രനെ കാണുക ബുദ്ധിമുട്ടായിരിക്കും എന്നതിനാൽ ദിവസവും 14 മണിക്കൂര്‍ വരെ വ്രതമനുഷ്ഠിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. റമദാനിന്റെ തുടക്കത്തില്‍ 13 മണിക്കൂറും 30 മിനിറ്റും സയമം നോമ്പ് നീണ്ടു നില്ക്കും.