അബുദാബിയിൽ രണ്ട് വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ വഴക്ക് അവരുടെ പിതാക്കന്മാരെ സിവിൽ കോടതിയിൽ എത്തിച്ചു. സഹപാഠിയെ മർദിച്ച വിദ്യാർത്ഥിയുടെ പിതാവിന് 20,000 ദിർഹം നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
കാമ്പസിൽ നടന്ന വഴക്കിനെത്തുടർന്ന് തന്റെ മകന്റെ മൂക്കിന് ഗുരുതരമായി പരിക്കേറ്റതായി ഒരു പിതാവ് പറഞ്ഞു. സംഭവത്തെ തുടർന്നുണ്ടായ മാനസിക പ്രശ്‌നങ്ങളും കുട്ടിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും പിതാവ് കൂട്ടിച്ചേർത്തു. ഫോറൻസിക് റിപ്പോർട്ടുകൾ പ്രകാരം മൂക്കിലെ എല്ലിൽ ഒരു ലീനിയർ ഫ്രാക്ചറാണ് ഉണ്ടായത്.
മർദനമേറ്റ വിദ്യാർത്ഥിയുടെ പിതാവ് ആദ്യം ആവശ്യപ്പെട്ടത് 150,000 ദിർഹമാണെങ്കിലും , 20,000 ദിർഹം മാത്രം നൽകാനുള്ള കീഴ്‌ക്കോടതിയുടെ വിധി അൽ ഐൻ സിവിൽ അപ്പീൽ കോടതി ശരിവച്ചു.
സഹപാഠിയെ ആക്രമിച്ച കേസിൽ ക്രിമിനൽ കോടതിവിദ്യാർത്ഥിയെ ശിക്ഷിക്കുകയും അവനെ ശരിയായ പെരുമാറ്റം പഠിപ്പിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും പിതാവിന് കൈമാറുകയും ചെയ്തിരുന്നു.