ടി.എസ്. കല്യാണരാമന്‍റെ ആത്മകഥ പ്രകാശനം ചെയ്തു.

T.S. Kalyanaraman's autobiography released.

തിരുവനന്തപുരം: കല്യാൺ ജൂവലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമന്‍റെ ആത്മകഥയായ ‘ആത്മവിശ്വാസം’ മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി വി.പി ജോയിക്ക് നൽകി പ്രകാശനം ചെയ്തു. മാതൃഭൂമി ബുക്സാണ് പുസ്തകത്തിന്‍റെ പ്രസാധകർ.
തുണിക്കടയിൽ തുടങ്ങി സ്വർണ്ണ വ്യാപാരത്തിലൂടെ ലോകമെങ്ങും പടർന്നു പന്തലിച്ച കല്യാൺ ജൂവലേഴ്‌സിന്‍റെ കഥയാണ് സ്വന്തം ജീവിതവുമായി ഇട കലർത്തി ടി.എസ് കല്യാണരാമൻ പറയുന്നത്. അമിതാഭ് ബച്ചൻ ആണ് അവതാരികയെഴുതിയത്. സ്റ്റാർട്ടപ്പുകൾക്കുള്ള കൈപ്പുസ്തകം എന്നാണ് ബച്ചൻ പുസ്തകത്തെ വിശേഷിപ്പിക്കുന്നത്.
മാതൃഭൂമി ബുക്സിന്‍റെ ശാഖകളിലും ഓൺലൈനിലും പുസ്തകം ലഭ്യമാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!