Search
Close this search box.

ദുബായിൽ കനത്ത വെള്ളക്കെട്ട് ചില റോഡുകളിൽ യാത്ര നിരോധനം

Heavy waterlogging in Dubai bans travel on some roads

ഏഴ് എമിറേറ്റുകളിലും കനത്ത മഴ പെയ്ത സാഹചര്യത്തിൽ തെരുവുകളിൽ കനത്ത വെള്ളക്കെട്ട് അനുഭവപ്പെടുകയാണ്. വെള്ളക്കെട്ട് കാരണം ചില റോഡുകൾ അടച്ചിടുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

അൽ സബ്ഖ ടണൽ ഇരുവശത്തേക്കും അടച്ചിരിക്കുകയാണ്. ഇതുവഴിയുള്ള യാത്രകൾക്ക് ടണലിന് മുകളിലുള്ള റോഡ് ഉപയോഗിക്കാമെന്ന് ആർടിഎ വ്യക്തമാക്കി. വാഹനമോടിക്കുന്നവർക്ക് ഷെയ്ഖ് സായിദ് റോഡ്, ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ് അല്ലെങ്കിൽ അൽ യലായിസ് എന്നിവയിലൂടെ ബദലായി യാത്ര ചെയ്യാമെന്നും ആർടിഎ അറിയിച്ചു.

ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റുമായുള്ള അൽ അസയേൽ സ്ട്രീറ്റിന്റെ കവലയും ഇരുവശത്തേക്കും അടച്ചിരിക്കുന്നു. ഈ റോഡിലൂടെ യാത്ര ചെയ്യേണ്ടവർക്ക് ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ്, ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റ്, ഉമ്മു സുഖീം സ്ട്രീറ്റ് എന്നീ റോഡുകൾ ബദൽ റൂട്ടുകളായി ഉപയോഗിക്കാവുന്നതാണ്.

ദുബായ് നിവാസികൾക്ക് ദുബായ് പോലീസ് ആപ്പിലും അലേർട്ടുകൾ ലഭിക്കുന്നുണ്ട്. അതേസമയം റോഡിൽ സംഭവിച്ച അപകടങ്ങളെക്കുറിച്ച് അതോറിറ്റി മുന്നറിയിപ്പ് നൽകി. വാഹനമോടിക്കുന്നവർ നിയമങ്ങൾ പാലിക്കണമെന്നും വെള്ളക്കെട്ടുള്ള റോഡുകളിലൂടെ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന സന്ദേശങ്ങൾ അയച്ചിട്ടുള്ളതായും അതോറിറ്റി വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts