റിപ്പബ്ലിക് ദിനത്തില്‍ വിമാന യാത്രാ ടിക്കറ്റുകൾക്ക് വമ്പൻ ഓഫറുമായി ഗോ ഫസ്റ്റ് എയര്‍ലൈന്‍സ്.
അബുദാബിയിൽ നിന്ന് കൊച്ചി, കണ്ണൂർ, ഡൽഹി, മുംബൈ സെക്ടറുകളിലേക്കും ദുബായിൽനിന്ന് കണ്ണൂരിലേക്കുമുള്ള യാത്രയ്ക്ക് 301 ദിർഹമാണ് കുറഞ്ഞ നിരക്ക്. ഇന്നു രാത്രി 12 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ആനുകൂല്യം ലഭിച്ചും. ഈ ടിക്കറ്റ് ഉപയോഗിച്ച് ഫെബ്രുവരി 12 മുതൽ സെപ്റ്റംബർ 30 വരെ യാത്ര ചെയ്യാമെന്ന് ഗോ ഫസ്റ്റ് അറിയിച്ചു.
2023 ഫെബ്രുവരി 12 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവില്‍ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനായി ബുക്ക് ചെയ്യേണ്ട അവസാനതിയ്യതി റിപ്പബ്ലിക് ദിനമായ ഇന്നാണ്. റിപ്പബ്ലിക് ഡേ സെയിൽ ടിക്കറ്റുകൾ GO FIRST വെബ്സൈറ്റിൽ (www.FlyGoFirst.com) ബുക്ക് ചെയ്യാവുന്നതാണ്. അല്ലെങ്കിൽ GO FIRST -ന്‍റെ ഔദ്യോഗിക മൊബൈൽ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.