സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് തങ്ങളുടെ ജീവനക്കാരുടെ അൺലിമിറ്റഡ് ടേം തൊഴിൽ കരാറുകൾ നിശ്ചിത കാലയളവിലേക്ക് തിരുത്താനുള്ള സമയപരിധി യുഎഇ നീട്ടിയിട്ടുണ്ട്. ഫെബ്രുവരി 2 ന് പകരം 2023 ഡിസംബർ 31 ആണ് ഇപ്പോൾ പുതിയ സമയപരിധിയെന്ന് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിച്ചു.
കുറഞ്ഞ സമയത്തിനകം എല്ലാ കമ്പനിക്കാർക്കും തൊഴിൽ കരാർ ലിമിറ്റഡ് കോൺട്രാക്ടിലേക്ക് മാറ്റാനാവില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സാവകാശം നൽകിയതെന്ന് മന്ത്രാലയം അറിയിച്ചു.