സൗദി അറേബ്യൻ എയർലൈനിൽ നിന്നോ ഫ്ലൈനാസിന്റെയോ ഫ്ലൈറ്റ് ടിക്കറ്റ് കൈവശമുള്ള യാത്രക്കാർക്ക് പരമാവധി നാല് ദിവസത്തേക്ക് (അല്ലെങ്കിൽ 96 മണിക്കൂർ) സൗദി അറേബ്യയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുമെന്നും രാജ്യത്ത് ഹജ്ജും ഉംറയും നിർവഹിക്കാൻ ഈ സമയം ഉപയോഗിക്കാനും യാത്രക്കാരന് അനുമതി നൽകുമെന്ന് സൗദി അറേബ്യ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഈ സേവനം ഇന്ന് ജനുവരി 30 തിങ്കളാഴ്ച്ച പ്രാബല്യത്തിൽ വന്നതായി സൗദി അറേബ്യ അറിയിച്ചു.
4 ദിവസത്തേക്ക് യാത്രക്കാർക്ക് ട്രാൻസിറ്റ് വിസ ലഭിക്കാൻ അനുവദിക്കുന്ന ഒരു പുതിയ ഇലക്ട്രോണിക് സേവനം ലഭ്യമാക്കും. സൗദി ആസ്ഥാനമായുള്ള വിമാനക്കമ്പനികളായ സൗദി എയർലൈൻസിന്റെയും ഫ്ലൈനാസിന്റെയും ഓൺലൈൻ സംവിധാനങ്ങളിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ വിസക്ക് കൂടി അപേക്ഷിച്ച് നേടാൻ കഴിയുക. വെബ്സൈറ്റുകൾ വഴിയും ആപ്ലിക്കേഷനിലും ഈ സേവനം ലഭ്യമാണ്.
അറബ് ന്യൂസ് പറയുന്നതനുസരിച്ച് ആദ്യം അപേക്ഷ വിദേശകാര്യ മന്ത്രാലയത്തിന് അയയ്ക്കും, അവർ അത് പ്രോസസ്സ് ചെയ്യുകയും ഡിജിറ്റൽ വിസ നൽകുകയും ചെയ്യും, അത് ഇമെയിൽ വഴി ലഭിക്കും.
വിസയുടെ സാധുത മൂന്ന് മാസമാണ്. അതായത് മൂന്ന് മാസത്തിനിടെ എപ്പോൾ വന്നാലും മതി. എന്നാൽ രാജ്യത്തെത്തിയാൽ നാല് ദിവസം മാത്രമേ ഇവിടെ തങ്ങാനാവൂ എന്നും വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.