യു എ ഇയിൽ 2023 ഫെബ്രുവരിയിലെ പെട്രോൾ, ഡീസൽ വില ഇന്ധന വില കമ്മിറ്റി പ്രഖ്യാപിച്ചു
ഇതനുസരിച്ച് നാളെ ഫെബ്രുവരി 1 മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.05 ദിർഹമായിരിക്കും, ജനുവരിയിലെ 2.78 ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ ഫെബ്രുവരിയിൽ 27 ഫിൽസ് വർദ്ധിച്ചിട്ടുണ്ട്.
സ്പെഷ്യൽ 95 പെട്രോളിന് ലിറ്ററിന് ഫെബ്രുവരിയിൽ 2.93 ദിർഹമായിരിക്കും വില, ജനുവരിയിൽ ഇത് 2.67 ദിർഹമായിരുന്നു. ഫെബ്രുവരിയിൽ 26 ഫിൽസിന്റെ വർദ്ധനവുണ്ടായിട്ടുണ്ട്.
ഫെബ്രുവരിയിൽ ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.86 ദിർഹമായിരിക്കും, കഴിഞ്ഞ മാസം ഇത് 2.59 ദിർഹം ആയിരുന്നു. ഫെബ്രുവരിയിൽ 27 ഫിൽസ് വർദ്ധിച്ചിട്ടുണ്ട്.
ജനുവരിയിലെ 3.29 ദിർഹത്തെ അപേക്ഷിച്ച് ഫെബ്രുവരിയിൽ ഡീസൽ ലിറ്ററിന് 3.38 ദിർഹമായിരിക്കും ഈടാക്കുക. ഫെബ്രുവരിയിൽ 9 ഫിൽസ് വർദ്ധിച്ചിട്ടുണ്ട്.