ഷാർജ മലീഹ റോഡിൽ കാർ മറിഞ്ഞതിനെ തുടർന്ന് 52 കാരനായ എമിറാത്തി പൗരൻ മരിച്ചു, 30 വയസ്സുള്ള സഹയാത്രികന് ഗുരുതരമായി പരിക്കേറ്റതായി ഷാർജ പോലീസ് അറിയിച്ചു.
അപകട വിവരം ലഭിച്ച് പോലീസ് ഓപ്പറേഷൻസ് ടീം അപകടസ്ഥലത്ത് എത്തിയപ്പോൾ 52 കാരനായ എമിറാത്തി പൗരൻ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി, പിന്നീട് സംസ്കാരത്തിനായി കുടുംബത്തിന് വിട്ടുകൊടുത്തു. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി സപ്പോർട്ടിന്റെ എയർ വിംഗ് ഡിപ്പാർട്ട്‌മെന്റാണ് പരിക്കേറ്റയാളെ അൽ ഖാസിമി ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റയാളുടെ നില ഗുരുതരമാണെന്ന് ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.