Search
Close this search box.

കേരള ബജറ്റ് 2023 : പ്രവാസികള്‍ക്കായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപനം : നിയന്ത്രിച്ചു നിര്‍ത്താന്‍ കോര്‍പ്പസ് ഫണ്ട്

Kerala Budget 2023: Announcement of chartered flights for non-residents: Corpus fund to be restrained

പ്രവാസികള്‍ക്കായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. വിമാനക്കൂലി കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിമാനക്കൂലി നിയന്ത്രിച്ചു നിര്‍ത്താന്‍ കോര്‍പ്പസ് ഫണ്ട് സ്ഥാപിക്കുമെന്നും ഇതിനായി 50 കോടി മാറ്റിവയ്ക്കുന്നതായും ധനമന്ത്രി പറഞ്ഞു.

വര്‍ക്ക് നിയര്‍ ഹോമിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ബജറ്റില്‍ പദ്ധതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാവും ഇതു നടപ്പാക്കുകയും ഇതിനു പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 50 കോടി രൂപ നീക്കവയ്ക്കുന്നതായും ധനമന്ത്രി പറഞ്ഞു.

ഡല്‍ഹി പ്രഗതി മൈതാനത്തു നടക്കുന്ന രാജ്യാന്തര വ്യാപാര മേളയുടെ മാതൃകയില്‍ തിരുവനന്തപുരത്ത് സ്ഥിരം വ്യാപാര മേള സംഘടിപ്പിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ഇതിനായി 15 കോടി നീക്കിവയ്ക്കുന്നതായി ബജറ്റില്‍ പറഞ്ഞു.

കേരളം കടക്കെണിയില്‍ അല്ലെന്നും കൂടുതല്‍ വായ്പ എടുക്കാനുള്ള ധനസ്ഥിതി കേരളത്തിനുണ്ടെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts