അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് B 737-800 വിമാനം എഞ്ചിനുകളിൽ ഒന്നിൽ തീജ്വാല കണ്ടെത്തിയതിനെ തുടർന്ന് അബുദാബി വിമാനത്താവളത്തിൽ തിരിച്ചിറക്കി.
ഡിജിസിഎയുടെ കണക്കനുസരിച്ച് വിമാനം പറന്നുയരുമ്പോൾ 184 യാത്രക്കാരുണ്ടായിരുന്നു. ടേക്ക് ഓഫ് ചെയ്ത് 1,000 അടി ഉയരത്തിൽ കയറിയ ഉടൻ, പൈലറ്റ് ഒരു എഞ്ചിനിൽ തീപിടുത്തം കണ്ടെത്തുകയും അബുദാബി വിമാനത്താവളത്തിലേക്ക് മടങ്ങാൻ തീരുമാനിക്കുകയും ചെയ്തു,” എയർ ഇന്ത്യ എക്സ്പ്രസ് പറഞ്ഞു.