Search
Close this search box.

ഈജിപ്തിൽ പ്രവർത്തനം വ്യാപിപ്പിച്ച് ലുലു ഗ്രൂപ്പ്

അബുദാബി: വടക്കൻ ആഫ്രിക്കയിലെ പ്രമുഖ സാമ്പത്തിക ശക്തിയായ ഈജിപ്തിലെ പ്രവർത്തനം വിപുലീകരിക്കാൻ ഒരുങ്ങി ലുലു ഗ്രൂപ്പ്. ഹൈപ്പർ മാർക്കറ്റുകൾക്ക് പുറമെ ഭക്ഷ്യ സംസ്കരണം, ഈകോമേഴ്സ് തുടങ്ങിയ മേഖലകളിലാണ് ലുലു പ്രവർത്തനം വിപുലീകരിക്കുന്നത്.

ഈജിപ്ത് പ്രസിഡണ്ട് അബ്ദുൽ ഫത്ത അൽ സിസിയുടെ ഇന്ത്യാ സന്ദർശന വേളയിൽ ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഈജിപ്തിലെ വിപുലീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രസിഡണ്ടിന് വിശദികരിച്ചത്.

നിലവിൽ മുന്ന് ഹൈപ്പർമാർക്കറ്റുകളാണ് തലസ്ഥാനമായ കയ്റോവിൽ ലുലുവിനുള്ളത്. ഈജിപ്ത് സർക്കാരുമായി ചേർന്നുള്ള സംയുക്ത പദ്ധതിയുടെ ഭാഗമായുള്ള ഹൈപ്പർ മാർക്കറ്റുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. ഈ വർഷാവസാനത്തോടെ പുതിയ ഹൈപ്പർ മാർക്കറ്റുകൾ പ്രവർത്തനമാരംഭിക്കും.

ഈജിപ്തിലെ രണ്ടാമത്തെ വലിയ നഗരവും മെഡിറ്ററേനിയൻ തീരത്ത് സ്ഥിതി ചെയ്യുന്ന തുറമുഖ നഗരമായ അലക്സാണ്ട്രിയയിലാണ് ഭക്ഷ്യ സംസ്കരണ കേന്ദ്രം തുടങ്ങാൻ ഉദ്ദേശിക്കുന്നത്.

ലുലുവിൻ്റെ ഈജിപ്തിലെ പ്രവർത്തന വിപുലീകരണത്തിനായി അബുദബി സർക്കാർ 100 കോടി ഡോളറാണ് (7,500 കോടി രൂപ) നിക്ഷേപിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts