പാകിസ്ഥാൻ മുൻ പ്രസിഡൻറ് പർവേസ് മുഷറഫ് (79) ദീർഘനാളത്തെ അസുഖത്തെ തുടർന്ന് ഞായറാഴ്ച ദുബായിൽ അന്തരിച്ചു.
അമിലോയിഡോസിസ് എന്ന അപൂർവ രോഗത്തെ തുടർന്ന് മുൻ നേതാവിനെ ദുബായിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പാക് മാധ്യമങ്ങളാണ് മുഷറഫിന്റെ മരണവാർത്ത പുറത്തുവിട്ടത്.