യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ഇന്ന് രാവിലെയുണ്ടായ മൂടൽമഞ്ഞിനെ തുടർന്ന് റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചിരുന്നു.
അബുദാബിയിലും ദുബായിലും യഥാക്രമം 31 ഡിഗ്രി സെൽഷ്യസും 30 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരാൻ പോകുന്നു. തലസ്ഥാനത്ത് ഏറ്റവും കുറഞ്ഞ താപനില 17 ഡിഗ്രി സെൽഷ്യസും ദുബായിലെ താപനില 18 ഡിഗ്രി സെൽഷ്യസുമായി താഴും.