ഷാർജയിലെ എയർപോർട്ട് റോഡിൽ നിരവധി തവണ മോട്ടോർ ബൈക്ക് മറിഞ്ഞതിനെ തുടർന്ന് 18 കാരനായ എമിറാത്തി റൈഡർ മരണത്തിന് കീഴടങ്ങി.
വെള്ളിയാഴ്ച രാവിലെ (ഫെബ്രുവരി 3) നാണ് പോലീസ് ഓപ്പറേഷൻസ് റൂമിലേക്ക് അപകടം റിപ്പോർട്ട് ചെയ്തുകൊണ്ട് ഒരു കോൾ വന്നത്. ഉടൻ തന്നെ പോലീസ് പട്രോളിംഗും ആംബുലൻസും അപകടസ്ഥലത്തേക്ക് പോയിരുന്നു, തുടർന്ന് പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി.പിന്നീട് മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
അമിതവേഗതയാണ് അപകടത്തിന് കാരണമെന്നും മോട്ടോർ സൈക്കിളിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പലതവണ മറിഞ്ഞ് കോൺക്രീറ്റ് ബാരിയറിൽ ഇടിച്ചാണ് മരണകാരണമെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. മൃതദേഹം പിന്നീട് സംസ്കാരത്തിനായി കുടുംബത്തിന് വിട്ടുകൊടുത്തു. വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു.