റാസൽഖൈമ മാളിന്റെ മേൽക്കൂരയിലെ എയർകണ്ടീഷണർ യൂണിറ്റിൽ ഇന്ന് ചൊവ്വാഴ്ച ഉച്ചയോടെ തീപിടിത്തമുണ്ടായതായി എമിറേറ്റിലെ സിവിൽ ഡിഫൻസ് അറിയിച്ചു.
റാപ്പിഡ് ഇന്റർവെൻഷൻ ടീമിനെ അയച്ച് തീ അണച്ചിരുന്നു. മാളിലെ സന്ദർശകരെ സുരക്ഷിതമായി ഒഴിപ്പിച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. റാസൽഖൈമ പോലീസ് മാൾ വളയുകയും അത്യാഹിത വിഭാഗങ്ങൾക്കുള്ള നീക്കം സുഗമമാക്കുകയും ചെയ്തു.
സംഭവത്തിലേക്ക് നയിച്ച സാഹചര്യം കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്.