എക്‌സ്‌പോ സിറ്റി ദുബായിലെ കൂറ്റൻ സ്‌ക്രീനിൽ ഓപ്പൺ സ്പേസിലിരുന്ന് സിനിമകൾ സൗജന്യമായി കാണാം

Expo City Dubai's Open Space offers free movies on huge screens

ഈ വാരാന്ത്യത്തിൽ ദുബായിലെ എക്‌സ്‌പോ സിറ്റി ജൂബിലി പാർക്കിലെ ഭീമാകാരമായ സ്‌ക്രീനിൽ സിനിമകൾ പ്രദർശിപ്പിക്കുന്നു. ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് പ്രവേശനം. ഈ അവസരം നഷ്‌ടപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, നേരത്തെ വേദിയിലെത്തി സ്ഥലം കണ്ടെത്തണം.

ഓപ്പൺ സ്പേസിൽ കൂറ്റൻ സ്‌ക്രീനിനിന് മുന്നിൽ ഒരു വലിയ പുൽത്തകിടിയിലായി 500-ലധികം ഇരിപ്പിട ബാഗുകളും 6 അടിയോളം വലിപ്പമുള്ളതും ആറ് സന്ദർശകരെ ഉൾക്കൊള്ളാൻ കഴിയുന്ന 50 ടേബിളുകളും ഉണ്ടാകും. സന്ദർശകർക്ക് അവരുടെ പിക്നിക് കസേരകളും പുതപ്പുകളും ആസ്വദിക്കാം.

പ്രത്യേക സ്‌ക്രീനിങ്ങിൽ കുട്ടികൾക്കായുള്ള സിനിമകൾ പ്രദർശിപ്പിക്കും. സിനിമ വളർത്തുമൃഗങ്ങളെയും കൊണ്ടുപോകാം.

ഫെബ്രുവരി 10 വെള്ളിയാഴ്ച മുതൽ ഫെബ്രുവരി 12 ഞായർ വരെ ഷെഡ്യൂൾ ചെയ്തിരിക്കുന്ന ദിവസങ്ങളിൽ പോപ്‌കോൺ, നാച്ചോസ് എന്നിവയും അതിലേറെയും സ്‌നാക്ക്‌സ് ലഭ്യമാകും. ദിവസവും രണ്ട് സിനിമകൾ പ്രദർശിപ്പിക്കും. താഴെ പറയുന്ന പ്രകാരമാണ് സിനിമകൾ പ്രദർശിപ്പിക്കുക.

ഫെബ്രുവരി 10 വെള്ളിയാഴ്ച: ടോയ് സ്റ്റോറി 1, സമയം – 6.30; ബ്ലാക്ക് പാന്തർ, സമയം – രാത്രി 8.30

(Friday, February 10: Toy Story 1, Time – 6.30 pm; Black Panther, Time – 8.30 pm)

ഫെബ്രുവരി 11 ശനിയാഴ്ച: ഫൈൻഡിംഗ് നെമോ, സമയം – വൈകുന്നേരം 6.30; ബ്ലാക്ക് പാന്തർ വക്കണ്ട ഫോറെവർ, സമയം – രാത്രി 8.30

(Saturday, February 11: Finding Nemo, Time – 6.30 pm; Black Panther Wakanda Forever, Time – 8.30 pm )

ഫെബ്രുവരി 12 ഞായറാഴ്ച: ലൂക്ക, സമയം – വൈകുന്നേരം 6.30; ജൂലി ആൻഡ് ജൂലിയ, സമയം – രാത്രി 8.30

( Sunday, February 12: Luca, Time – 6.30 pm; Julie and Julia, Time – 8.30 pm )

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!