തുർക്കി – സിറിയ ഭൂകമ്പം : മരിച്ചവരുടെ എണ്ണം 15000 കടന്നു : കനത്ത മഴയും മഞ്ഞു വീഴ്ചയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി തുടരുന്നു.

Syria earthquake- Death toll crosses 15,000; hope for more survivors dwindles

തുർക്കി – സിറിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 15000 കടന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ബുധനാഴ്ച കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തതോടെയാണ് മരണസംഖ്യ വർധിച്ചത്. തുടര്‍ചലനങ്ങളും കനത്ത മഴയും മഞ്ഞു വീഴ്ചയും ഇപ്പോഴും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി തുടരുകയാണ്.

മരണസംഖ്യ 20000 കടക്കുമെന്ന ആശങ്കയിലാണ് ലോകാരോഗ്യ സംഘടന. ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിന് ആളുകള്‍ ചികിത്സ കിട്ടാതെ ദുരിതത്തില്‍ കഴിയുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഭൂകമ്പമുണ്ടായി 72 മണിക്കൂർ പിന്നിട്ടിട്ടും ഇപ്പോഴും കോണ്‍ക്രീറ്റ് കട്ടകള്‍ക്കിടയില്‍ പലരും കുടുങ്ങിക്കിടക്കുകയാണ്. കെട്ടിടങ്ങൾ വൻ ശബ്ദത്തോടെ നിലംപതിച്ചപ്പോൾ അതിനിടയിൽ കുടുങ്ങിയവരും പതിനായിരത്തിലേറെ. മനുഷ്യര്‍ മാത്രമല്ല മിണ്ടാപ്രാണികളും ദുരന്തത്തിന്‍റെ ഭാരം പേറുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!