തുർക്കിയിലും സിറിയയിലും തിങ്കളാഴ്ച ഉണ്ടായ ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെ എണ്ണം 21,000 കവിഞ്ഞു. ഇതിനെ തുടർന്ന് ലക്ഷക്കണക്കിന് ഭവനരഹിതരായ ആളുകൾ തണുപ്പും, പട്ടിണിയും മൂലം വലയുകയാണ്. കൂടാതെ കടുത്ത മഞ്ഞു വീഴ്ചയും അടിക്കടിയുണ്ടാകുന്ന മഴയും നാലാം ദിവസവും തുടരുന്ന രക്ഷാപ്രവര്‍ത്തനത്തെ മോശമായ രീതിയിൽ ബാധിക്കുകയാണ്.