ദുബായ് മെട്രോയുടെ സമയം 2023 ഫെബ്രുവരി 12 ന് നീട്ടുമെന്ന് ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി വെള്ളിയാഴ്ച അറിയിച്ചു.
ഞായറാഴ്ചകളിൽ പതിവുപോലെ രാവിലെ 8 മണിക്ക് ആരംഭിക്കുന്നതിന് പകരമായി പുലർച്ചെ 4 മണിമുതൽ മെട്രോ പ്രവർത്തിക്കും. അന്നേ ദിവസം നടക്കുന്ന ദുബായ് മാരത്തണിനെ തുടർന്നാണ് ഈ സമയമാറ്റം.
പങ്കെടുക്കുന്നവർക്ക് ദുബായ് എക്സ്പോ സിറ്റിയിലേക്കുള്ള എളുപ്പവും സുഗമവുമായ പ്രവേശനം ഉറപ്പാക്കുന്നതിനാണ് പുതിയ മണിക്കൂറുകൾ ഉദ്ദേശിക്കുന്നതെന്ന് അതോറിറ്റി അറിയിച്ചു.