തുർക്കിയിലുണ്ടായ ഭൂകമ്പത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ അകപ്പെട്ട ഒരു 11 വയസ്സുള്ള കുട്ടിയെയും, മധ്യവയസ്കനെയും 120 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ എമിറാത്തി സെർച്ച് ആൻഡ് റെസ്ക്യൂ സ്ക്വാഡുകൾ രക്ഷിച്ചു
ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ യുഎഇയുടെ ‘ഗാലന്റ് നൈറ്റ്/2’ ഓപ്പറേഷന്റെ ഭാഗമായാണ് ഈ രക്ഷാപ്രവർത്തനം നടത്തിയത്.
ഏകദേശം 120 മണിക്കൂറോളം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ കഹ്‌റമൻമാരാഷ് പ്രവിശ്യയിലെ ഇരകളെ രക്ഷിക്കാനായി ഓപ്പറേഷനിൽ എമിറാത്തി ടീം അവിശ്വസനീയമാംവിധം കഠിനാധ്വാനം ചെയ്തു. രക്ഷപ്പെട്ടവരെ മെഡിക്കൽ പ്രൊഫഷണലുകൾ വിജയകരമായി ചികിത്സിച്ചു, അവർ നിലവിൽ നല്ല ആരോഗ്യത്തിലാണ്.