വീട് പൂട്ടി വിദേശങ്ങളിൽ ടൂർ പോകുന്ന വിവരം സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കരുതെന്ന് ദുബായ് പോലീസിന്റെ മുന്നറിയിപ്പ് . ടൂർ കഴിഞ്ഞ് തിരികെ എത്തിയ ശേഷമേ യാത്രയുടെ ചിത്രങ്ങളും മുഴുവൻ കാര്യങ്ങളും മറ്റും സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കാവൂ. കാരണം നിങ്ങൾ പങ്ക് വെക്കുന്ന ഓരോ വിവരങ്ങളും മോഷ്ടിക്കാനായി കള്ളന്മാർക്ക് സഹായകരമാകും. ടൂർ പോകുന്നവർ കഴിയുന്നതും പബ്ലിസിറ്റി ഒഴിവാക്കണമെന്നും പോലീസ് നിർദേശിച്ചു
ബോർഡിങ് പാസുകൾ സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കുന്ന പുതിയ ട്രെൻഡുണ്ട്. എന്നാൽ, ബോർഡിങ് പാസുകളിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ യാത്ര ചെയ്യുന്ന വ്യക്തിയുടെ പൂർണ വിവരങ്ങൾ കള്ളന്മാർക്ക് ലഭിക്കും. വീടുകൾക്ക് മുന്നിലെ സെൽഫി താമസ സ്ഥലം വരെ പെട്ടെന്നു മനസ്സിലാക്കാൻ ഇവരെ സഹായിക്കും. ഇതെല്ലാം മുൻ നിർത്തിയാണ് പോലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.