തുര്‍ക്കി – സിറിയ ഭൂകമ്പ ദുരിത ബാധിതർക്ക് സഹായഹസ്തവുമായി ഷാര്‍ജ IMCC

Sharjah IMCC lends helping hand to earthquake victims in Turkey and Syria

ഷാര്‍ജ : വൻ ഭൂകമ്പമുണ്ടായ തുര്‍ക്കി, സിറിയ എന്നിവിടങ്ങളിലേക്ക് കാരുണ്യത്തിന്റെ ഒരു കൈത്താങ്ങുമായി ഷാര്‍ജ ഐഎംസിസി രംഗത്ത്.

ഷാർജയിലെയും അജ്മനിലെയും വിവിധ സുമനസ്സുകളുടെയും സ്ഥാപനങ്ങളുടേയും സഹകരണത്തോടെ ശേഖരിച്ച ആവശ്യവസ്തുക്കൾ ഷാർജ ഐ എംസിസി പ്രസിഡണ്ട് ഡോ:താഹിലി പൊറപ്പാട് , ജനറൽ സെക്രട്ടറി മനാഫ് കുന്നിൽ , ഐ എംസിസി നാഷണൽ ട്രഷറർ അനീസ്റഹ്മാൻ നീർവ്വേലി , കെ എം കുഞ്ഞി , കാസറഗോഡ് ജില്ലാ പ്രസിഡണ്ട് ഹനീഫ് തുരുത്തി ,ഖാൻ പാറയിൽ ,ഷൗക്കത്ത് പൂച്ചക്കാട് , യൂനുസ് അതിഞ്ഞാൽ എന്നിവർ ചേർന്ന് ഷാർജ റെഡ് ക്രസൻറ് അധികൃതരെ ഏൽപ്പിച്ചു.

ജീവകാരുണ്യ മേഖലയില്‍ കഴിഞ്ഞ കോവിഡ് കാലത്ത് രാപ്പകല്‍ ഭേദമന്യേ ജനങ്ങളോടൊപ്പം ചേര്‍ന്നു നിന്ന ഐഎംസിസി ഷാര്‍ജ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ഇനിയും മാതൃകപരമായി തുടരുമെന്നും നേതാക്കൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!