വിസ് എയർ അബുദാബി സൗദി അറേബ്യയിലെ മദീനയിലേക്ക് സർവീസ് ആരംഭിച്ചു.
ഇസ്‌ലാമിൽ വലിയ പ്രാധാന്യമുള്ള സ്ഥലമായ മദീന ‘പ്രബുദ്ധ നഗരം’ എന്നാണ് അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള മസ്ജിദ് ഇവിടെയാണ്. മദീനയിലേക്കുള്ള ടിക്കറ്റുകൾ 219 ദിർഹം മുതലാണ് ആരംഭിക്കുന്നത്. എയർലൈനിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ വിൽപ്പനയ്‌ക്ക് ലഭ്യമാണ്.
യാത്രക്കാർക്ക് പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് വരെ യാതൊരു ഫീസും കൂടാതെ അവരുടെ ഫ്ലൈറ്റുകൾ റദ്ദാക്കാനും നിരക്കിന്റെ 100% തിരികെ നേടാനും കഴിയും.