ഓടുന്ന വാഹനത്തിന്റെ സൺറൂഫ് തുറന്ന് നിന്ന് യാത്ര ചെയ്യുന്ന പെൺകുട്ടിയുടെ അപകടസാധ്യതകൾ വ്യക്തമാക്കുന്ന വീഡിയോ പങ്കിട്ടുകൊണ്ട് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.
വാഹനമോടിക്കുന്നവരുടെയും വാഹനയാത്രക്കാരുടെയും മറ്റ് റോഡ് യാത്രക്കാരുടെയും ജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ ഇത്തരത്തിൽ വാഹനം ഓടിക്കരുതെന്നാണ് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത്തരം ലംഘനത്തിന് 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലും നേരിടേണ്ടി വരും.