യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ചാര്‍ട്ടേഡ് വിമാനമൊരുക്കി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ജീവനക്കാര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ മക്കയിലേക്ക് പോകാനാണ് എമിറേറ്റ്‍സ് എയര്‍ലൈന്‍ലിന്റെ പ്രത്യേക വിമാനം ശൈഖ് മുഹമ്മദിന്റെ നിര്‍ദ്ദേശപ്രകാരം സജ്ജമാക്കിയത്.
യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അവസരമൊരുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ അതോരിറ്റി പ്രസിഡന്റും എമിറേറ്റ്സ് ഗ്രൂപ്പ് സിഇഒയുമായ ശൈഖ് അഹ്‍മദ് ബിന്‍ സഈദ് അല്‍ മക്തൂം പറഞ്ഞു.