ഭക്ഷണത്തിൽ ചത്ത പല്ലി; ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരൻ ആശുപത്രിയിൽ

ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്രീ​മി​യം ലോ​ഞ്ചി​ൽ നിന്ന് വാങ്ങിയ ഭ​ക്ഷ​ണ​ത്തി​ൽ നിന്ന് ച​ത്ത പ​ല്ലി​യെ ലഭിച്ചതായി പ​രാ​തി. ബം​ഗ​ളു​രു സ്വ​ദേ​ശിയായ യാത്രക്കാരനാണ് പരത്തിയ നൽകിയിരിക്കുന്നത്. പ​ല്ലി​യെ ക​ണ്ട് ഛർ​ദി​ക്കാ​ൻ ആ​രം​ഭി​ച്ച​ ഇ​യാ​ളെ സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. .

പ​ല്ലി​യെ കി​ട്ടി​യ ഉ​ട​ൻ യാ​ത്ര​ക്കാ​ര​ൻ ഇ​ത് സം​ബ​ന്ധി​ച്ചു ടെ​ർ​മി​ന​ൽ മാ​നേ​ജ​രോ​ട് പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും ഭ​ക്ഷ​ണം ന​ശി​പ്പി​ക്കാ​നാ​ണ് ഇ​യാ​ൾ ശ്ര​മി​ച്ച​ത്. ഇ​തു സം​ബ​ന്ധി​ച്ച് എ​യ​ർ​പോ​ർ​ട്ട് ഹെ​ൽ​പ് ഡെ​സ്കി​ൽ യാ​ത്ര​ക്കാ​ര​ൻ പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഇ​തേ​വ​രെ ന​ട​പ​ടി​യൊ​ന്നു​മു​ണ്ടാ​യി​ല്ല.

ച​ത്ത പ​ല്ലി ഉ​ൾ​പ്പെ​ട്ട ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത പ്രീ​മി​യം ലോ​ഞ്ച് സ്വ​കാ​ര്യ വ​സ്തു​വാ​ണെ​ന്നും ഇ​ത് എ​യ​ർ​പോ​ർ​ട്ട് ഓ​പ്പ​റേ​റ്റ​റു​ടെ കീ​ഴി​ൽ വ​രി​ല്ലെ​ന്നു​മാ​ണ് ഡ​ൽ​ഹി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട് ലി​മി​റ്റ​ഡി​ന്‍റെ പ്ര​തി​ക​ര​ണം.

ച​ത്ത പ​ല്ലി​യെ കി​ട്ടി​യ ഭ​ക്ഷ​ണം പ​രി​ശോ​ധ​ന​യ്ക്കാ​യി പി​ടി​ച്ചെ​ടു​ത്തി​രു​ന്നെ​ന്നും കു​റ്റ​ക്കാ​രെ​ന്നു ക​ണ്ടെ​ത്തി​യാ​ൽ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ഐ​ജി​ഐ​എ ഡി​സി​പി സ​ഞ്ജ​യ് ഭാ​ട്ടി​യ പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!