ലോകത്തിലെ ഏറ്റവും വില കൂടിയ ആഡംബര എസ്‌യുവി, റോൾസ് റോയൽസ് കള്ളിനൻ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി എന്ന ബഹുമതി തന്റെ ഭാര്യയ്ക്ക് സമ്മാനിച്ചിരിക്കുകയാണ് മലയാളി നിര്‍മാതാവും സംവിധായകനും ദുബായ് ആസ്ഥാനമായ ഏരിസ് ഗ്രൂപ്പിന്റെ മേധാവിയുമായ സോഹന്‍ റോയ്. തങ്ങളുടെ ഇരുപത്തഞ്ചാം വിവാഹ വാര്‍ഷികത്തിന് ഭാര്യഅഭിനിക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം ആണ് റോയ് നൽകിയത്.] 7 കോടിയാണ് ഈ വാഹനത്തിന്റെ വില.
കഴിഞ്ഞ ജൂണിൽ കള്ളിനന്‍ ബുക്കുചെയ്തതസോഹന്‍ റോയ് നേരത്തെ റോള്‍സ് റോയ്‌സിന്റെ തന്നെ ആഡംബര കാര്‍ ആയ ഗോസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. മുമ്പ് ഇന്ത്യന്‍ വിപണിയിലും കള്ളിനന്‍ എത്തിയിരുന്നു. ഈ വാഹനത്തിന്റെ പ്രത്യേകത എന്തെന്നാൽ പൂര്‍ണമായും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കും, സൗകര്യങ്ങള്‍ക്കും അനുസൃതമായി പറഞ്ഞു നിര്‍മിക്കുന്നതിനാല്‍ ഇതേ പോലെ മറ്റൊരു വാഹനം ഉണ്ടാകില്ല.
ആഢംബരത്തിന്റെ പര്യായം മാത്രമല്ല ലോകത്തിലെ ഏറ്റവും വേഗമുള്ള ലക്ഷ്വറി എസ്‌യുവികളിലൊന്നുകൂടിയാണ് കള്ളിനൻ എന്നാണ് ബ്രിട്ടിഷ് വാഹന നിര്‍മാതാക്കളായ റോള്‍സ് റോയ്‌സ് അവകാശപ്പെടുന്നത്.
ദക്ഷിണാഫ്രിക്കന്‍ ഖനിയില്‍ നിന്ന് 1905ല്‍ കുഴിച്ചെടുത്ത 3106 കാരറ്റ് വജ്രമായ കള്ളിനന്‍ ഡയമണ്ടില്‍ നിന്നാണു ഈ വാഹനത്തിനു പേര് നൽകിയിരിക്കുന്നത്. പേര് പോലെത്തന്നെ ആഡംബരം നിറച്ച എസ് യു വിയുടെ വില 3.25 ലക്ഷം ഡോളര്‍. (ഏതാണ്ട് 2.15 കോടി രൂപ പക്ഷെ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുമ്പോള്‍ നികുതിയടക്കം ഇരട്ടിയാകും). 563 ബിഎച്ച്പി കരുത്തും 850 എന്‍എം കുതിപ്പുശേഷിയുമുള്ള 6.75 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി12 പെട്രോള്‍ എന്‍ജിനൊപ്പം ഓള്‍ വീല്‍ഡ്രൈവ് , ഓള്‍ വീല്‍ സ്റ്റീയര്‍ എന്നീ സംവിധാനങ്ങളും മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തിൽ ഓടാൻ സാധിക്കുന്ന ഈ വാഹനത്തിൽ ഉണ്ട്.
ഏതിനം പ്രതലത്തിലും ഓടിക്കാം, അതിനു വേണ്ടി വിവിധ ഡ്രൈവ് മോഡുകളുണ്ട്. 8 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ്, ഫാന്റത്തില്‍ ഉപയോഗിക്കുന്ന പുത്തന്‍ അലൂമിനിയം നിര്‍മിത സ്‌പേസ് ഫ്രെയിം ഷാസി . 5.341 മീറ്റര്‍ നീളവും 2.164 മീറ്റര്‍ വീതിയുമുള്ള ഈ ഭീമന് 3.295 മീറ്റര്‍ വീല്‍ബേസ് ഉണ്ട്. പൊക്കം ആറടി.
ഉള്ളിൽ ആഢംബരം നിറഞ്ഞ വിശാലമായ കാബിൻ. 4സീറ്റ്, 5സീറ്റ് ഓപ്ഷനുകളില്‍ കിട്ടും. നൈറ്റ് വിഷന്‍, വിഷന്‍ അസിസ്റ്റ്, വൈല്‍ഡ് ലൈഫ് ആന്‍ഡ് പെഡ്‌സ്ട്രിയന്‍ വാണിങ് സിസ്റ്റം, അലേര്‍ട്‌നെസ് അസിസ്റ്റ്, പനോരമിക് ദൃശ്യത്തോടുകൂടിയ ക്യാമറ സിസ്റ്റം, ഓള്‍റൗണ്ട് വിസിബിലിറ്റി ആന്‍ഡ് ഹെലികോപ്റ്റര്‍ വ്യൂ, ആക്ടീവ് ക്രൂസ് കണ്‍ട്രോള്‍, കൊളിഷന്‍ വാണിങ് തുടങ്ങി അനേകം സുരക്ഷാ സന്നാഹങ്ങള്‍ വാഹനത്തിലുണ്ട്.
ദുബായ് ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ മേധാവിയായ സോഹൻ റോയ് മൂന്ന് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഡാംസ്:ദ ലെതൽ വാട്ടർ ബോംബ്‌സ്, ഡാം 999,ബർണിങ് വെൽസ് എന്നീ ഇംഗ്ലീഷ് ചിത്രങ്ങളാണ് അദ്ദേഹത്തിൻറെ സംവിധാനത്തിൽ ഇറങ്ങിയിട്ടുള്ളത്. ജലം എന്ന മലയാള ചിത്രം അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.