അബൂദബിയുടെ കിരീടാവാകാശിയും യു.എ.ഇയുടെ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ക്ലീവ്‍ലാന്റ് ആശുപത്രിയിൽ എത്തി, ഒരു മലപ്പുറംകാരനെ കാണാൻ. മലപ്പുറം സ്വദേശി മുല്ലപ്പള്ളി അലിയെ കാണാന്‍ ആണ് അദ്ദേഹം എത്തിയത്. കഴിഞ്ഞ 38 വര്‍ഷമായി കിരീടാവകാശിക്ക് ഒപ്പമുള്ള പേഴ്സനല്‍ സ്റ്റാഫ് അംഗമാണ്അലി. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായതായിരുന്നു.
അലി അസുഖബാധിതനാണെന്നറിഞ്ഞപ്പോൾ ഏറ്റവും മികച്ച ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റണമെന്ന് നിര്‍ദേശിച്ചത് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തന്നെയായിരുന്നു. .
സുഖവിവരം അന്വേഷിക്കാന്‍ ഭരണാധികാരി തന്നെ നേരിട്ട് എത്തിയതിന്റെ ആശ്ചര്യത്തിലാണ് അലിയുടെ കുടുംബവും സുഹൃത്തുക്കളും. ശൈഖിന്റെ മനുഷ്യസ്നേഹം യു എ ഇയിലെ മലയാളി സമൂഹത്തിന്റെ ഹൃദയം കവർന്നിരിക്കുകയാണ്.