തിരുവനന്തപുരം: കല്യാണ്‍ ഡവലപ്പേഴ്സിന്റെ തിരുവനന്തപുരത്തെ ആറാമത് ഭവനപദ്ധതിയായ കല്യാണ്‍ ഹൊറൈസണിന്റെ ഭൂമിപൂജ ചടങ്ങ് നടന്നു. വെണ്‍പാലവട്ടത്താണ് 14 നിലകളിലായി 100 മികച്ച രൂപകല്പനയിലുള്ള 2ബിഎച്ച്കെ, 3ബിഎച്ച്കെ അപ്പാർട്ട്മെന്റുകള്‍ ഉയരുന്നത്. കല്യാണ്‍ ഡവലപ്പേഴ്സിന്റെ കേരളത്തിലെ പത്തൊന്‍പതാമത് ഭവനപദ്ധതിയാണിത്.
സ്വിമ്മിങ് പൂള്, ജിം, പാർട്ടി ഹാള്‍, ഇൻഡോർ ഗെയിംസ് റൂം, എയർ കണ്ടീഷന്‍ഡ് വർക്ക് പ്ലെയിസ്, ഗസ്റ്റ് സ്യൂട്ട്, വീഡിയോ ഡോർ ഫോണ്‍ തുടങ്ങിയ ആഡംബര സൗകര്യങ്ങളോടെയാണ് കല്യാണ്‍ ഹൊറൈസണ്‍ വരുന്നത്.
കല്യാണ്‍ ഡവലപ്പേഴ്സിന്റെ തിരുവനന്തപുരത്തെ മറ്റ് ഭവനപദ്ധതികളായ വെണ്‍പാലവട്ടത്തെ കല്യാണ്‍ ഗേറ്റ് വേയും ശ്രീവരാഹത്തെ കല്യാണ്‍ ഡിവിനിറ്റിയും പണി പൂർത്തിയായി വരുന്നു. 2024-ല്‍ ഉപയോക്താക്കള്‍ക്ക് കൈമാറാനാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 90201 55555 എന്ന നമ്പരില്‍ വിളിക്കുക, അല്ലെങ്കില്‍ www.kalyandevelopers.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.