ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്‌സ് ഫസ്റ്റ് ബിസിനസ് സർവീസിന്റെ മാനേജിംഗ് ഡയറക്ടറായ ജമാദ് ഉസ്മാന്റെ മാതാപിതാക്കൾ കോഴിക്കോട് വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചു. കുറ്റിച്ചിറ സ്വദേശി മുഹമ്മദ് കോയ (72), ഭാര്യ സുഹറാബി (62) എന്നിവരാണ് മരിച്ചത്. കോഴിക്കോട് കിസ്‌സൺ കോർണറിന് മുന്നിൽ വെള്ളിയാഴ്ച വൈകിട്ട് 6.15നാണ് അപകടമുണ്ടായത്.
ബൈക്ക് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിനടിയിൽപ്പെട്ടതാണോ അപകടമുണ്ടായത് അതോ കെഎസ്ആർടിസി ബസ് വന്ന് തട്ടിയിട്ട് ബൈക്ക് യാത്രക്കാരായ ദമ്പതികൾ റോഡിലേക്ക് വീണപ്പോൾ ബസ് വന്ന് കയറിയാണോ അപകടമുണ്ടായതെന്ന കാര്യത്തിൽ ആശയകുഴപ്പം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇതിനുവേണ്ടി സി.സി ടി വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.
നാളെ ഫെബ്രുവരി 25-ന് മഗ്‌രിബിന് ശേഷം ദുബായ് ഖുസൈസിലെ ഹിലാൽ ബാങ്കിന് സമീപമുള്ള എമിറേറ്റ്സ് ഫസ്റ്റ് ഓഫീസിന് പിന്നിലുള്ള മസ്ജിദിൽ ജനാസ നമസ്‌കാരം നടക്കും.