ഫുജൈറ വാദി ദൻഹയിലെ മലനിരകളിൽ കുടുങ്ങിയ അഞ്ച് പേരെ എയർലിഫ്ട് ചെയ്ത് രക്ഷപ്പെടുത്തി.
നാഷണൽ ഗാർഡിന്റെ നാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ സെന്റർ, ഫുജൈറ പോലീസിന്റെയും എമിറേറ്റിലെ സിവിൽ ഡിഫൻസ് അഡ്മിനിസ്ട്രേഷന്റെയും സഹകരണത്തോടെ, ഇന്നലെ 2023 ഫെബ്രുവരി 25 ശനിയാഴ്ചയാണ് ഫുജൈറയിലെ മലനിരകളിൽ കുടുങ്ങിയ അഞ്ച് ഏഷ്യൻ പൗരന്മാരെയാണ് തിരച്ചിൽ-രക്ഷാപ്രവർത്തനം നടത്തി എയർലിഫ്ട് ചെയ്ത് രക്ഷപ്പെടുത്തിയത്.
അഞ്ചുപേരിൽ ഒരാൾക്ക് തലയ്ക്ക് പരിക്കേറ്റിരുന്നു, ആവശ്യമായ ചികിത്സയ്ക്കായി എൻഎസ്ആർസി വിമാനത്തിൽ ദാബ അൽ ഫുജൈറ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബാക്കിയുള്ളവരെ സിവിൽ ഡിഫൻസ് വിഭാഗം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ഒറ്റപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യുന്നവരെ സഹായിക്കാൻ എമിറേറ്റ്സിന്റെ പോലീസ് വകുപ്പുമായും മറ്റ് സിവിൽ ബോഡികളുമായും NSRC പതിവായി ഏകോപിപ്പിക്കുന്നു. എത്തിച്ചേരാനാകാത്ത സ്ഥലങ്ങളിലുള്ളവരെ രക്ഷിക്കാൻ ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നു.