Search
Close this search box.

യുഎഇയുടെ ആദ്യത്തെ ദീർഘകാല ബഹിരാകാശ ദൗത്യവുമായി ബന്ധപ്പെട്ട് മൊബൈൽ നെറ്റ്‌വർക്കിന്റെ പേരിൽ മാറ്റങ്ങളുമായി Du

Du changes name of mobile network in connection with UAE's first long-duration space mission

യുഎഇയുടെ ആദ്യത്തെ ദീർഘകാല ബഹിരാകാശ ദൗത്യവുമായി ബന്ധപ്പെട്ട് ടെലികോം ഓപ്പറേറ്റർ Duവിന്റെ യുഎഇ വരിക്കാരുടെ മൊബൈൽ നെറ്റ്‌വർക്കിന്റെ പേരിൽ മാറ്റങ്ങൾ വരുത്തി.

മുകളിൽ ഇടത് കോണിലുള്ള മൊബൈൽ നെറ്റ്‌വർക്ക് പേരിൽ സാധാരണ ‘Du’ എന്നതിനുപകരം, പേര് ‘UAE2Space-Du’ എന്നാക്കി മാറ്റി. ഇത് രാജ്യത്തിന്റെ വരാനിരിക്കുന്ന ദീർഘകാല ബഹിരാകാശ ദൗത്യത്തെ അടയാളപ്പെടുത്തുന്നു.

നാളെ ഫെബ്രുവരി 27 തിങ്കളാഴ്ച, അറബ് ലോകത്തെ ആദ്യത്തെ ദീർഘകാല ബഹിരാകാശ ദൗത്യത്തിനായി എമിറാത്തി ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാദി തയ്യാറെടുക്കുകയാണ്. ക്രൂ-6-ലെ സഹപ്രവർത്തകർക്കൊപ്പം അദ്ദേഹം ആറുമാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) ചെലവഴിക്കും. ടീമിനെയും വഹിച്ചുള്ള ഫാൽക്കൺ 9 റോക്കറ്റ് നാളെ രാവിലെ 10.45ന് വിക്ഷേപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts