Search
Close this search box.

കാലാവസ്ഥ അനുകൂലം : യുഎഇ സ്‌പേസ് മിഷൻ 2 നിശ്ചിതസമയത്ത് തന്നെ വിക്ഷേപിക്കും

Weather Favorable: UAE Space Mission 2 to launch on time

ബഹിരാകാശത്ത് ആറുമാസത്തോളം ചെലവിടാൻ പുറപ്പെടുന്ന യുഎഇയുടെ രണ്ടാമത് ബഹിരാകാശ സഞ്ചാരി ഡോ. സുൽത്താൻ അൽ നെയാദിയുടെ യാത്ര നിശ്ചിതസമയത്ത് തന്നെ നടക്കും

കാലാവസ്ഥയും നല്ലതായി കാണപ്പെടുന്നുണ്ടെന്ന് നാസയുടെയും സ്‌പേസ് എക്‌സിന്റെയും ഉദ്യോഗസ്ഥർ അറിയിച്ചു. ലക്ഷ്യ സമയത്തും തീയതിയിലും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) വിക്ഷേപിക്കുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട്.

യുഎസ്എയിലെ ഫ്ലോറിഡയിലുള്ള കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഇന്ന് രാവിലെ ക്രൂ-6 മിഷൻ പ്രീലോഞ്ച് ന്യൂസ് ടെലികോൺഫറൻസിനിടെയാണ് വിക്ഷേപണം സ്ഥിരീകരിക്കുന്ന പ്രഖ്യാപനം വന്നത്. ലോഞ്ച് റെഡിനസ് റിവ്യൂവിന് ശേഷം, പുലർച്ചെ 1:45 ന് (ഇഎസ്ടി) – അതായത് യുഎഇ സമയം രാവിലെ 10:45 ന് – ക്രൂ-6 ദൗത്യത്തിന്റെ വിക്ഷേപണം തുടരാൻ തീരുമാനിച്ചതായി നാസയുടെ വാണിജ്യ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ച് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts