യുഎഇയുടെ ദീർഘകാല ബഹിരാകാശ ദൗത്യമായ സ്പേസ് മിഷൻ 2 വിന്റെ അടുത്ത വിക്ഷേപണ ശ്രമ തീയതി നാസ ഇന്ന് പ്രഖ്യാപിച്ചു.
നാസയും സ്പേസ് എക്സും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഏജൻസിയുടെ സ്പേസ് എക്സ് ക്രൂ-6 ദൗത്യത്തിന്റെ ഇന്നത്തെ വിക്ഷേപണ ശ്രമം ഗ്രൗണ്ട് സിസ്റ്റത്തിന്റെ പ്രശ്നം കാരണം മാറ്റിയിരുന്നു. എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയ ശേഷമാണ് അവസാനനിമിഷത്തിൽ യുഎഇ പൗരൻ സുൽത്താൻ അൽ നിയാദിയുടെയും സംഘത്തിന്റെയും ബഹിരാകാശ ദൗത്യം മാറ്റിവെച്ചത്.
അമേരിക്കയിലെ ഫ്ലോറിഡ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് യുഎഇ സമയം രാവിലെ 10.45ന് റോക്കറ്റ് വിക്ഷേപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ യു എ ഇ സമയം രാവിലെ 10.45 ന് 2 മിനിറ്റ് മുമ്പാണ് ഗ്രൗണ്ട് സിസ്റ്റത്തിന്റെ പ്രശ്നം സംഭവിച്ചത്. തുടർന്ന് വിക്ഷേപണം മാറ്റുകയായിരുന്നു.
“കാലാവസ്ഥാ പ്രവചന സാഹചര്യങ്ങൾ” കാരണം നാസയും സ്പേസ് എക്സും നാളെ ഫെബ്രുവരി 28 ചൊവ്വാഴ്ചയും വിക്ഷേപണം നടത്തില്ല. ലഭ്യമായ അടുത്ത വിക്ഷേപണ ശ്രമം മാർച്ച് 2 വ്യാഴാഴ്ചയാണ്.
സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിൽ നിന്ന് പ്രൊപ്പല്ലന്റ് നീക്കം ചെയ്യുകയും ബഹിരാകാശയാത്രികർ ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ നിന്ന് ക്രൂ ക്വാർട്ടേഴ്സിനായി പുറത്തുകടക്കുകയും ചെയ്തു. ഇപ്പോൾ ഫാൽക്കൺ 9 ഉം ഡ്രാഗണും “സുരക്ഷിത കോൺഫിഗറേഷനിലാണ്”.