അബുദാബിയിൽ മലപ്പുറം സ്വദേശി ബന്ധുവിന്റെ കുത്തേറ്റ് മരിച്ചു.
അബുദാബിയിൽ സ്വന്തമായി ഗ്രാഫിക് ഡിസൈനിംഗ് സ്ഥാപനം നടത്തുന്ന മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിര്‍ അറഫാത്ത് (39) ആണ് കൊല്ലപ്പെട്ടത്. ചങ്ങരംകുളം സ്വദേശി അബ്ദുല്ഖാദറിന്റെയും ഖദീജകുട്ടിയുടെയും മകനാണ് മരണപ്പെട്ട യാസിര്‍. പുതിയ സംരംഭം ആരംഭിക്കുന്നതിനായി നാട്ടിൽ നിന്നും വിസിറ്റ് വിസയിലെത്തിയ യാസറിന്റെ ബന്ധു പെരുമ്പടപ്പ് സ്വദേശി ഗസ്നിയാണ് യാസിറിനെ കുത്തിയത്.
ഇന്നലെ വെള്ളിയാഴ്ച രാത്രി അബൂദാബി മുസഫയിൽ വെച്ചാണ് സംഭവം ഉണ്ടായത്. ബിസിനസ് സംബന്ധിച്ച ചർച്ചക്കിടെ പ്രകോപിതനായ ഗസ്നി യാസിറിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
ബിസിനസ് സംബന്ധിച്ച ചർച്ചക്കിടെ പ്രകോപിതനായ ഗസ്നി യാസിറിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.യാസറിനു ഭാര്യയും രണ്ടു മക്കളുമുണ്ട്. ഭാര്യ ഗർഭിണിയാണ്. പോലീസ് നടപടികൾ സ്വീകരിച്ചുവരികയാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.