മുൻ പ്രവാസി ദമ്പതികൾ : ഭർത്താവ് മരിച്ചതറിഞ്ഞയുടൻ തന്നെ ഭാര്യയും മരിച്ചു

Former expatriate couple- The wife also died as soon as she came to know that the husband died

ഭർത്താവ് മരിച്ചതറിഞ്ഞയുടൻ തന്നെ ഭാര്യയും മരിച്ചു. മുൻ പ്രവാസി ദമ്പതികളായ തൃശ്ശൂർ പാവറട്ടി പണ്ടാറക്കാട് പുതുവീട്ടിൽ മുസ്തഫ (62 )യും ഭാര്യ റഫീദ (51) യുമാണ് മരണപ്പെട്ടത്‌.

ദുബായിൽ ജോലി ചെയ്തിരുന്ന മുസ്തഫ 5 വർഷം മുമ്പാണ് നാട്ടിലെത്തിയത്‌. നാട്ടിലെത്തി ഏതാനും നാളുകളായി അസുഖബാധിതനായി കിടപ്പിലുമായിരുന്നു. ഇന്നലെ ഞായറാഴ്ച്ച രാത്രി 10 മണിയോടെയായിരുന്നു മുസ്തഫയുടെ അന്ത്യം. ഭർത്താവിന്റെ മരണവിവരമറിഞ്ഞ റഫീദ തളർന്നു വീഴുകയായിരുന്നു. ഉടൻ തന്നെ റഫീദയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

35 വർഷത്തോളം മുസ്തഫ ദുബായിലെ എയർപോട്ടിൽ കാർഗോ സെക്ടറിൽ ജോലി ചെയ്തിരുന്നു. 5 വർഷം മുൻപാണ് മുസ്തഫ ദുബായിലെ എയർപോട്ടിൽ കാർഗോ സെക്ടറിലെ ജോലി മതിയാക്കി നാട്ടിൽ വിശ്രമജീവിതത്തിന് വേണ്ടി പോയത്. മുസ്തഫയുടെ സഹോദരിയുടെ മക്കളടക്കമുള്ള നിരവധി ബന്ധുക്കൾ ഗൾഫിലുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!