Search
Close this search box.

ഇന്ത്യന്‍ ലൈസന്‍സുള്ള യുഎഇ ഗോൾഡൻ വിസയുള്ളവർക്ക് ഡ്രൈവിംഗ് ക്ലാസുകളില്ലാതെ ദുബായിൽ നേരിട്ട് ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാം

UAE Golden Visa holders with Indian license can appear for driving test directly in Dubai without any driving classes.

യുഎഇ ഗോൾഡൻ വിസയുള്ളവർക്ക് പരിശീലനത്തിന്റെ ആവശ്യമില്ലാതെ ദുബായ് ഡ്രൈവിംഗ് ലൈസൻസ് നേടാമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

ഇന്ത്യയുള്‍പ്പടെ യുഎഇ അംഗീകരിച്ച രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസന്‍സ് ഉള്ള ഗോള്‍ഡന്‍ വിസകാര്‍ക്ക് ഡ്രൈവിംഗ് ക്ലാസുകളില്ലാതെ നേരിട്ട് ടെസ്റ്റിന് ഹാജരാകാമെന്നാണ് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി പറയുന്നത്.

യുഎഇയില്‍ ലൈസന്‍സ് ലഭിക്കണമെങ്കില്‍ അംഗീകൃത ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് പരിശീലനം നടത്തണം. പരിശീലനത്തിനുശേഷം തിയറി, പാര്‍ക്കിങ്, റോഡ് എന്നീ വിഭാഗങ്ങളിലായി മുന്ന് ടെസ്റ്റുകളില്‍ വിജയിക്കണം. വന്‍ തുകയാണ് ഇതിന് ചെലവ് വരുന്നത്. ഗോള്‍ഡന്‍ വിസയുളളവര്‍ക്ക് ഇനി ദുബായിൽ ടെസ്റ്റിന് നേരിട്ട് ഹാജരായാല്‍ മതി. ടെസ്റ്റ് പാസാകുന്നതോടെ ഇവര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതാണ്. ഇനി ടെസ്റ്റിനുള്ള തുക മാത്രം ഇവര്‍ അടച്ചാല്‍ മതിയാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts