നൂറ്റാണ്ടുകളുടെ പഴക്കമുള്ള ശേഖരങ്ങൾ സൂക്ഷിക്കുന്ന പുതിയ മ്യൂസിയം ദുബായിൽ ഉദ്ഘാടനം ചെയ്തു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മ്യൂസിയം സന്ദർശിക്കാനും നൂറുകണക്കിന് വർഷത്തെ ദുബായുടെ ചരിത്രം അറിയാനും ഷെയ്ഖ് മുഹമ്മദ് എല്ലാവരേയും ക്ഷണിച്ചിരിക്കുകയാണ്. നമ്മുടെ വേരുകളും നമ്മുടെ ഐഡന്റിറ്റിയും നമ്മുടെ ചരിത്രവും നമ്മുടെ കുട്ടികളുടെ മനസ്സിൽ ഉറപ്പിക്കാൻ ഞാൻ എല്ലാവരേയും ക്ഷണിക്കുന്നു.
ഷിണ്ടഗ മ്യൂസിയം പ്രദേശത്തെ 80 ചരിത്രപരമായ വീടുകളിൽ വ്യാപിച്ചുകിടക്കുന്നു. “ചരിത്രം നമ്മുടെ സ്വത്വവും വിലാസവും വേരുകളുമാണ്; അത് നമ്മുടെ മാതൃരാജ്യവുമായുള്ള ബന്ധവും സ്നേഹവും വർദ്ധിപ്പിക്കുന്നു,”ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.