അബുദാബിയിലെ അറിയപ്പെടുന്ന സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തകനും, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിൻ്റെ നേതാവും, അബുദാബിയിൽ Phoenix എന്നാ സ്ഥാപനത്തിന്റെ ഉടമയും കൂടിയായ എം.ജി.സുശീലൻ ഇന്ന് രാവിലെ കോട്ടയത്ത് സ്വകാര്യ ആസ്പത്രിയിൽ വെച്ച് അന്തരിച്ചു.
യുഎഇയിലെ കോൺഗ്രസ്സ് നേതാവും ഒ.ഐ.സി.സി. സ്ഥാപക പ്രസിഡണ്ടുമായ എം.ജി. പുഷ്പാകരൻ്റെ ഇളയ സഹോദരനാണ്. മരണനന്തര ചടങ്ങുകൾ നാളെ കോട്ടയം അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് നടത്തും. സുശീലൻ്റെ വിയോഗത്തിൽ വിവിധ സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.
പ്രവാസ ലോകത്ത് ഏറ്റവും നല്ല നിലയിൽ സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തനം നടത്തി എല്ലാവരുടെയും സ്നേഹം പിടിച്ചുപറ്റിയ വ്യക്തിത്വമാണ് നഷ്ടമായതെന്ന് അനുശോചന സന്ദേശത്തിൽ പുന്നക്കൻ മുഹമ്മദലി പറഞ്ഞു.