പരിസ്ഥിതി സംരക്ഷിക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള രാജ്യത്തിന്റെ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി നിരവധി ടെസ്‌ല കാറുകൾ അബുദാബി ഫ്‌ളീറ്റിൽ ചേരുമെന്ന് എമിറേറ്റിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ ഇന്ന് വ്യാഴാഴ്ച അറിയിച്ചു. എന്നിരുന്നാലും, എത്ര ടെസ്‌ല ടാക്സികൾ നിരത്തിലിറങ്ങുമെന്ന് അതോറിറ്റി അറിയിച്ചിട്ടില്ല.
ദുബായിൽ ടാക്സികളും ഗ്രീനിലേക്ക് വരികയാണ്, റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി 2027 ഓടെ അതിന്റെ മുഴുവൻ ടാക്സി വാഹനങ്ങളെയും ഹരിത വാഹനങ്ങളാക്കി മാറ്റാൻ ലക്ഷ്യമിടുന്നു. ഇതുവരെ, എമിറേറ്റിലെ ക്യാബുകളിൽ 50 ശതമാനവും ഇലക്ട്രിക് അല്ലെങ്കിൽ ഹൈബ്രിഡ് വാഹനങ്ങളാണ്.
ടെസ്‌ല ടാക്സി ശൃംഖലയിലേക്ക് വരുന്നത് എമിറേറ്റിന്റെ ‘ഗ്രീൻ എക്കണോമി ഫോർ സസ്‌റ്റെയ്‌നബിൾ ഡെവലപ്‌മെന്റ്’ സംരംഭത്തെ പിന്തുണയ്ക്കുമെന്നും ഇത് ഊർജ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് കൂടുതൽ സംഭാവന നൽകുമെന്നും അബുദാബിയിലെ മുനിസിപ്പാലിറ്റി ആന്റ് ട്രാൻസ്‌പോർട്ട് വകുപ്പിന്റെ ഭാഗമായ ഐടിസിയുടെ ഡയറക്ടർ ജനറൽ അബ്ദുല്ല അൽ മർസൂഖി പറഞ്ഞു.