റമദാനിൽ ദുബായിലെ സ്കൂൾ സമയം അഞ്ച് മണിക്കൂറിൽ കൂടരുതെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) ഇന്ന് വെള്ളിയാഴ്ച അറിയിച്ചു. യഥാർത്ഥ സമയം നിർണ്ണയിക്കാനും അത് കെഡിഎച്ച്എയ്ക്ക് സമർപ്പിക്കാനും മാതാപിതാക്കളുമായി കൂടിയാലോചന നടത്തുമെന്ന് ദുബായിലെ സ്കൂളുകൾ അറിയിച്ചു.
ചില സ്കൂളുകൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.45 മുതൽ 12.45 വരെ സമയക്രമം നിശ്ചയിച്ചിട്ടുണ്ട്; കൂടാതെ വെള്ളിയാഴ്ചകളിലെ സാധാരണ സ്കൂൾ സമയവുമായിരിക്കും.






