നിങ്ങളുടെ മൊബൈൽ ഫോണിൽ സംശയാസ്പദമായ ഒരു കുറിപ്പ് എപ്പോഴെങ്കിലും ലഭിച്ചാൽ, അജ്ഞാത സന്ദേശത്തിന് മറുപടി നൽകുകയോ ഇടപഴകുകയോ വീണ്ടും പോസ്റ്റ് ചെയ്യുകയോ ചെയ്യരുത് എന്നതാണ് ഏറ്റവും നല്ല കാര്യം. പകരം അത് അധികാരികളെ ഉടൻ അറിയിക്കുക, ദുബായ് പോലീസ് അടുത്തിടെ പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു.
ആരെങ്കിലും എന്തുചെയ്യണമെന്ന് കാണിക്കാൻ അധികൃതർ ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും ട്വീറ്റ് ചെയ്തിട്ടുണ്ട്. വീഡിയോയിൽ, ഒരു മനുഷ്യന് ഗുളികകളുടെ ഫോട്ടോ സന്ദേശം ലഭിക്കുന്നു, കൂടെ ‘You want’ എന്ന സന്ദേശവും, സന്ദേശം ലഭിച്ചയാൾ ഇത് കണ്ടയുടൻ ആദ്യം ദേഷ്യപ്പെട്ട ഇമോജികൾ ഉപയോഗിച്ച് മറുപടി നൽകാനൊരുങ്ങുന്നു, പക്ഷേ അവൻ പിന്നീട് അതിന് മറുപടി നൽകണ്ട എന്ന തീരുമാനത്തിലെത്തുന്നു. പിന്നീട് സന്ദേശം അയച്ചവരെ താക്കീത് ചെയ്യാൻ സന്ദേശം അയയ്ക്കുന്നതിനെക്കുറിച്ച് അദ്ദേഹം ചിന്തിക്കുന്നു. പിന്നീട് അതും അയക്കേണ്ടതില്ലെന്ന് തീരുമാനിക്കുന്നു.
എന്നാൽ ഇത്തരത്തിലുള്ള അജ്ഞാത സന്ദേശത്തിന് യാതൊരു മറുപടിയും നൽകരുതെന്ന് പോലീസ് പറയുന്നു . അത്തരം സന്ദേശങ്ങളുമായി ഇടപഴകരുത്. അത്തരം സന്ദേശങ്ങൾ റീപോസ്റ്റ് ചെയ്യുകയോ പങ്കിടുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. പകരം ദുബായ് പോലീസ് ഇ-ക്രൈമുമായി ബന്ധപ്പെട്ട് അജ്ഞാത സന്ദേശങ്ങൾ റിപ്പോർട്ട് ചെയ്യുകയും വേണം.
ഇത്തരം സന്ദേശങ്ങൾ #DubaiPolice ടോൾ ഫ്രീ നമ്പറിൽ റിപ്പോർട്ട് ചെയ്തുകൊണ്ട് നിരോധിത മയക്കുമരുന്നുകൾക്കെതിരായ പോരാട്ടത്തിൽ പങ്കുചേരൂ. 901 അല്ലെങ്കിൽ http://ecrime.ae പ്ലാറ്റ്ഫോം,” ദുബായ് പോലീസ് കൂട്ടിച്ചേർത്തു.
رسائل عبر "واتساب".. احذرها
لا للتفاعل .. لا للرد .. لا لإعادة النشر
يمكنكم المساهمة في التصدّي لمروجي سموم المخدرات عبر وسائل التواصل الاجتماعي بالتواصل مع #شرطة_دبي سواء من خلال مركز الاتصال المجاني 901 أو منصة الجرائم الإلكترونية https://t.co/iFM1PupegD#DPAwareness pic.twitter.com/lUyeeBMSai— Dubai Policeشرطة دبي (@DubaiPoliceHQ) March 11, 2023