യുഎഇയുടെ പല ഭാഗങ്ങളിലും ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്നും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ ഇന്ന് മഴ പെയ്യാൻ സാധ്യതയുണ്ട്. മഴക്കാലത്ത് റോഡുകളിൽ തെന്നുന്നതിനാൽ വാഹനമോടിക്കുന്നത് സാവധാനത്തിലും ശ്രദ്ധയോടെയും വേണമെന്നും അധികൃതർ നിർദ്ദേശിച്ചു.
രാജ്യത്തിന്റെ ആന്തരിക പ്രദേശങ്ങളിൽ പരമാവധി താപനില 31 നും 36 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തീരപ്രദേശങ്ങളിലും ദ്വീപുകളിലും താപനില 29 മുതൽ 34 ° C വരെയും പർവതങ്ങളിൽ 18 മുതൽ 25 ° C വരെയും ഉയരും. ഇന്നലെ രാവിലെ 4.30ന് റാസൽഖൈമയിലെ ജെയ്സ് പർവതത്തിലാണ് 13.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.