സൗദി അറേബ്യൻ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രാലയം വാരാന്ത്യം മൂന്ന് ദിവസത്തേക്ക് നീട്ടുന്നത് പരിഗണിക്കുന്നതായി പ്രാദേശിക പത്രമായ അൽ മദീന റിപ്പോർട്ട് ചെയ്യുന്നു.
തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും പ്രാദേശിക, അന്തർദേശീയ നിക്ഷേപങ്ങൾക്ക് വിപണിയെ കൂടുതൽ ആകർഷകമാക്കുന്നതിനുമുള്ള തൊഴിൽ വ്യവസ്ഥയെക്കുറിച്ച് പഠിക്കുകയും ചട്ടങ്ങൾ അവലോകനം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് ട്വിറ്ററിലെ അന്വേഷണത്തിന് മറുപടിയായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.