ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്യാബിൻ ക്രൂ അംഗത്തെ ബാംഗ്ലൂരിൽ മരിച്ച നിലയിൽ കണ്ടെത്തി

Dubai-based cabin crew member found dead in Bangalore

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്യാബിൻ ക്രൂ അംഗത്തെ ബെംഗളൂരുവിലെ ബഹുനില കെട്ടിടത്തിന് താഴെ മരിച്ച നിലയിൽ കണ്ടെത്തി.

കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണു മരിച്ചതിനാൽ ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അധികൃതർ കേസ് അന്വേഷിച്ച് വരികയാണ്.

അർദ്ധരാത്രിയോടെയാണ് യുവതി കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണതെന്ന് പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തിൽ ഇരയായ പെൺകുട്ടി കാമുകനുമായി വഴക്കിട്ട ശേഷം ബാൽക്കണിയിൽ നിന്ന് വീഴുകയായിരുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു. കാമുകനാണ് മരണവിവരം അധികൃതരെ അറിയിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും കൊലപാതകമാകാനുള്ള സാധ്യതയാണ് ഇപ്പോൾ അധികൃതർ പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

യുവതിയുടെ കാമുകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതി ദുബായിൽ നിന്ന് ഒരു അന്താരാഷ്ട്ര വിമാനക്കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!