റാസൽഖൈമയിൽ ചില പൊതു ലംഘനങ്ങൾക്ക് ചുമത്തിയ പിഴകളിൽ പരിമിത കാലത്തേക്ക് 50 ശതമാനം ഇളവ് ലഭിക്കും.
റാസൽഖൈമ പബ്ലിക് സർവീസ് ഡിപ്പാർട്ട്മെന്റ് (RAKPSD) ഇന്റർനാഷണൽ ഹാപ്പിനസ് ഡേ പ്രമാണിച്ചാണ് കിഴിവ് വാഗ്ദാനം ചെയ്യുന്നത്. മാർച്ച് 20 മുതൽ 22 വരെ മൂന്ന് ദിവസത്തേക്കാണ് ഈ ഇളവ് ലഭിക്കുക.
പാരിസ്ഥിതിക ലംഘനങ്ങൾ ഉൾപ്പെടെ RAKPSD-യുടെ കീഴിൽ വരുന്ന കുറ്റകൃത്യങ്ങൾക്ക് ഈ സ്കീം ബാധകമാകും. മാലിന്യം തള്ളൽ, പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയൽ, നിയുക്ത സ്ഥലങ്ങളിൽ പുകവലി, ട്രക്കുകളുടെ ടോൾ ഗേറ്റ് ലംഘനങ്ങൾ എന്നിവയ്ക്കെല്ലാം ചുമത്തിയ പിഴകളിൽ ഈ ഇളവ് ലഭിക്കും.
എല്ലാവരുടെയും ജീവിതത്തിൽ സന്തോഷത്തിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട്, ലോകമെമ്പാടും മാർച്ച് 20 ന് അന്താരാഷ്ട്ര സന്തോഷ ദിനം ആചരിക്കുന്നത്.