ബ്രഹ്മപുരം : എം എ യൂസഫലി പ്രഖ്യാപിച്ച ഒരു കോടി രൂപ കൊച്ചി കോര്‍പ്പറേഷന് കൈമാറി

One crore rupees announced by MA Yousafali was handed over to the Kochi Corporation

കൊച്ചി : ബ്രഹ്മപുരത്തെ പ്രതിസന്ധി പരിഹാരത്തിനായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പ്രഖ്യാപിച്ച ഒരു കോടി രൂപ ധനസഹായം കൊച്ചി കോര്‍പ്പറേഷന് കൈമാറി.

യൂസഫലിയ്ക്ക് വേണ്ടി സെക്രട്ടറി ഇ എ ഹാരിസ്, ലുലു കൊമേഴ്സ്യല്‍ മാനേജര്‍ സാദിഖ് കാസിം എന്നിവര്‍ ചേര്‍ന്നാണ് മേയര്‍ അഡ്വ.എം.അനില്‍ കുമാറിന് ചെക്ക് കൈമാറിയത്. കൊച്ചി നഗരം നേരിടുന്ന ഇപ്പോഴത്തെ പ്രതിസന്ധിയോട് പടപൊരുതാന്‍ തനിക്കടക്കം ഇത് വലിയ ഊര്‍ജ്ജം നല്‍കുന്നുവെന്ന് മേയര്‍ പറഞ്ഞു. കൊച്ചി നഗരത്തിന് വേണ്ടി ഒട്ടേറെയാളുകള്‍ക്ക് ഒരുമിച്ച് വരാനുള്ള മഹത്തരമായ തുടക്കം കുറിയ്ക്കുകയാണ് യൂസഫലി ചെയ്തതെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

ബ്രഹ്മപുരത്തിനായി എം.എ യൂസഫലി പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ ധനസഹായം അദ്ദേഹത്തിന് വേണ്ടി സെക്രട്ടറി ഇ.എ ഹാരിസ്, ലുലു കൊമേഴ്സ്യല്‍ മാനേജര്‍ സാദിഖ് കാസിം എന്നിവര്‍ ചേര്‍ന്ന് കൊച്ചി മേയര്‍ അഡ്വ.എം.അനില്‍ കുമാറിന് കൈമാറുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!