കഴിഞ്ഞ ദിവസം ജബൽ അലി ഡി ഐ പിയിൽവാഹനം തട്ടി മരണപ്പെട്ട കോഴിക്കോട് കോടഞ്ചേരി ചെമ്പുകടവ് സ്വദേശി അബ്ദുൽ സലീം -സുഹറ ദമ്പതികളുടെ മകൻ ഫവാസിന്റെ (23) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
ഫവാസിനെ മരിച്ച നിലയിൽ കണ്ടെത്തി എന്നായിരുന്നു ബന്ധുക്കൾക്ക് ലഭിച്ച ആദ്യ വിവരം തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വാഹനം ഇടിച്ചാണ് മരണപ്പെട്ടത് കണ്ടത്തുകയും വാഹനം ഇടിച്ചു നിർത്താതെ പോയ ഡ്രൈവറെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു 4 വർഷം മുമ്പ് ദുബായിൽ എത്തിയ ഫവാസ് സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.സഹോദരി റിഫ, സിനാൻ സഹോദരനുമാണ്.
മർകസ് -ഐസിഎഫ് വെൽഫെയർ സർവീസ് ടീം അങ്ങളായ നസീർ ചൊക്ലി, ലുഖ്‌മാൻ മങ്ങാട്, സനീർ വർക്കല, എന്നിവരുടെ നേതൃത്വത്തിലാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. മുഹൈസിന എമ്പാമിങ് സെന്ററിൽ നടന്ന ജനാസ നിസ്ക്കാരത്തിന് സയ്യിദ് ഇല്യാസ് തങ്ങൾ നേതൃത്വം നൽകി